Saturday, June 10, 2023
- Advertisement -spot_img

കര്‍ഷക ക്ഷേമത്തിനായി ബജറ്റില്‍ 75,060 കോടി; 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുന്നത് 1000 മണ്ഡികളെ; മിനിമം താങ്ങുവിലയും തുടരും

ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതിയും പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. . യുപിഎ സര്‍ക്കാര്‍ നല്‍കിയതിന്റെ ഇരട്ടിയലധികം തുകയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഇതുവരെ നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article