പെണ്‍കുട്ടിയെ കൊന്നു കുഴിച്ചു മൂടിയത് ക്രൂരമായ ബലാത്സംഗത്തിനു ശേഷം; പ്രതി അന്‍വര്‍ പോലീസ് പിടിയില്‍

0
242

മലപ്പുറം: പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊന്നു കുഴിച്ചിട്ട പ്രതി പിടിയിലായി. വളാഞ്ചേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊന്നു കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അന്‍വര്‍ പിടിയിലായത്. കഴിഞ്ഞമാസം പത്തിനു കാണാതായ പെണ്‍കുട്ടിയെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിരുന്നില്ല. നാട്ടുകാര്‍ സംശയം തോന്നി വീടിനടുത്ത് കുഴി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഇതോടെയാണ് വളാഞ്ചേരി പോലീസ് എത്തി അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഉള്ള അന്വേഷണത്തിലാണ് അന്‍വര്‍ പിടിയിലായത്.

പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു എന്ന സൂചന പോലീസിനു ലഭിച്ചിരുന്നു. തുടര്‍ അന്വേഷണത്തിലാണ് അന്‍വര്‍ പിടിയിലായത്. കൊലപ്പെടുത്തിയ ശേഷം വെട്ടുകല്ല് ക്വാറിക്കു സമീപത്തെ അന്‍വറിന്റെ ഭൂമിയില്‍ എത്തിച്ച് മണ്ണിട്ട് മൃതദേഹം മൂടുകയായിരുന്നു. പ്രതിയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. കഴിഞ്ഞ മാര്‍ച്ച് 10നാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പെൺകുട്ടി പുറപ്പെട്ടത്. ജോലി സ്ഥലത്തേക്ക് പോവുന്ന വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ പെണ്‍കുട്ടി നടന്നു പോവുന്ന വ്യക്തമായ ദൃശ്യങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു.

പെൺകുട്ടിയുടെ തിരോധാനം കണ്ടെത്താന്‍ തിരൂര്‍ ഡി.വൈ.എസ്.പി. കെ.എ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നാളെ തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിക്കും. കൊലപാതകത്തിന് മുന്‍പോ ശേഷമോ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here