Sunday, February 5, 2023
- Advertisement -spot_img

വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

വര്‍ക്കല: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. ലോക്ഡൗണിന് ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്.

വർക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് നടക്കാനിറങ്ങിയ 29 ഉം 23 ഉം വയസുള്ള യുവതികള്‍ക്ക ് നേരെയാണ് ലൈംഗിക അതിക്രമത്തിന് ശ്രമമുണ്ടായത്. ഒരാള്‍ നഗ്നപ്രദര്‍ശനം നടത്തുകയും മറ്റൊരാള്‍ കടന്നുപിടിക്കുകയു ചെയ്തുവെന്നാണ് പരാതി.

ബീച്ചില്‍ മുന്‍പും സമാനായ അനുഭവം വിനോദസഞ്ചാരികളായ യുവതികള്‍ക്കുണ്ടായിയെന്ന് പരാതി ഉയര്‍ന്നു.വിദേശവനിതകളുടെ സുഹൃത്തായ മുബൈ സ്വദേശിയും സമാനമായി ആക്രമണത്തിനിരയായി. മദ്യലഹരിയിലാണ് ആക്രമണം നടത്തിയെന്നതാണ് പ്രാഥമിക സൂചന. വര്‍ക്കല സിഐ അന്വേഷണം ആരംഭിച്ചു. യുവതികള്‍ക്ക് നേരെ അതിക്രമുണ്ടായ തിരുവമ്പാടി ബീച്ച് വെട്ടവും വെളിച്ചവും ഇല്ലാത്ത അവസ്ഥയിലാണ്. സിസിടിവികളും ഈ പ്രദേശത്തില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article