Home News Kerala തിരുവനന്തപുരം കിളിമാനൂരിൽ ക്ഷേത്രത്തില്‍ പൊട്ടിത്തെറി

തിരുവനന്തപുരം കിളിമാനൂരിൽ ക്ഷേത്രത്തില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ക്ഷേത്രത്തില്‍ പൊട്ടിത്തെറി. പാചകവാതകം ചോർന്നാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ മേൽശാന്തി മരിച്ചു. കിളിമാനൂര്‍ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.

ഈ ക്ഷേത്രത്തിലെ മേല്‍ശാന്തി അഴൂര്‍ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here