തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാത്രി ഏഴു മണിയോടെയാണ് സംഭവം. പെണ്‍കുട്ടികള്‍ നിലവിളിച്ചതോടെയാണ് ഇയാള്‍ അതിക്രമം നടത്തിയ കാര്യം ചുറ്റുമുള്ളവര്‍ക്ക് മനസിലായത്. ഇതോടെ പരിസരത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടി.
ഹോട്ടലിലെ ഷെഫ് എന്ന് പറയുന്ന ചെന്നൈ സ്വദേശി മൈക്കിളാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ ആദ്യം പരാതി നല്‍കാന്‍ മടിച്ചെങ്കിലും പിന്നീട് പരാതി എഴുതി നല്‍കുകയായിരുന്നു. താന്‍ ജോലി അന്വേഷിച്ചാണ് തിരുവനന്തപുരത്ത് എത്തിയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
തങ്ങളോടു അപമര്യാദയായി പെരുമാറി എന്നാണ് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ ഉള്ളത്. സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമത്തിന്റെ പേരില്‍ തമ്പാനൂര്‍ പോലീസ് മൈക്കിളിനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലാണ് അതിക്രമം നടത്തിയത് എന്ന് തമ്പാനൂര്‍ പോലീസ് അനന്ത ന്യൂസിനോട് പറഞ്ഞു.