Friday, March 24, 2023
- Advertisement -spot_img

ക്ഷേത്ര ജീവനക്കാരിയോട് അപമര്യാദയോടെ പെരുമാറി; പ്രതി അറസ്റ്റില്‍

കിളിമാനൂർ: പുതിയ കാവ് ക്ഷേത്രം ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കിളിമാനൂർ സ്വദേശി അറസ്റ്റിലായി. കഞ്ചാവ് അശോകൻ എന്ന് വിളിക്കുന്ന അശോകൻ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് കയറാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിക്കവെയാണ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. മദ്യപിച്ച് പ്രശ്നമുണ്ടാകുന്ന   ഇയാളെക്കുറിച്ച് പല പരാതികളും ഉയർന്നിരുന്നു. ഇതിന്നിടെയാണ് ക്ഷേത്രത്തിലെ പ്രശ്നവും വന്നത്.

റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article