World
ലണ്ടൻ: വിടപറഞ്ഞ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കു ഇന്നു തുടക്കമാകും. . രാജ്ഞിയുടെ ഭൗതിക ശരീരം ലണ്ടനിലെത്തിച്ച ശേഷം വെസ്റ്റിമിൻസ്റ്റർ ഹാളിൽ നാലു ദിവസമാണു പൊതുദർശനത്തിനു വയ്ക്കുക. കൊട്ടാരത്തിന്റെ ഏറ്റവും പുരാതനമായ ഭാഗമാണ് ഈ ഹാൾ. സ്കോട്‍ലന്‍ഡിലെ ബൽമോറൽ കൊട്ടാരത്തിൽ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ മരണം. ബ്രിട്ടിഷ് ചരിത്രത്തിലെ ഒരു യുഗാന്ത്യത്തിന്റെ ദുഃഖാചരണത്തിലാണ് രാജ്യം. രാജ്ഞിയുടെ മരണ ദിവസം ഡി–ഡേ എന്നാണു യുകെയിൽ അറിയപ്പെടുക
വെസ്റ്റ്മിൻസ്റ്റർ ഹാളിൽ തറയിൽനിന്ന്...
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്ക
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്കയറിയിച്ചതായി ബക്കിങ്ഹാം കൊട്ടാരം. രാജ്ഞി ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് രാജ്ഞിയുള്ളത്. ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജുകുമാരനും മറ്റു രാജകുടുംബാംഗങ്ങളും യാത്ര തിരിച്ചിട്ടുണ്ട്.
96- വയസുള്ള എലിസബത്ത് രാജ്ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്നുണ്ട്. നില്‍ക്കാനും നടക്കാനും കഴിയാത്ത സ്ഥിയിലാണവര്‍.
ഈ വാര്‍ത്തയില്‍ രാജ്യം മുഴുവന്‍ ആശങ്കാകുലരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി...
ആബെ ഷിന്‍സോയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ വെടിയേറ്റു; പരിക്ക് ഗുരുതരം
ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ (67) യ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. ആബെയുടെ നില അതീവഗുരുതരമാണ്. പിന്നില്‍നിന്നാണ് ആബെയ്ക്ക് വെടിയേറ്റതെന്നാണു റിപ്പോര്‍ട്ട്.
തെത്സുയ യമാഗമി എന്ന നാല്‍പ്പത്തിയൊന്നുകാരനാണ് ആബെയെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്. അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആബെയ്ക്ക് ഹൃദയാഘാതം...
ഇന്ത്യയും നോർഡിക് രാജ്യങ്ങളും ലോകപുരോഗതിക്കായി കൈകോര്‍ക്കണമെന്ന് നരേന്ദ്ര മോദി
കോപ്പൻഹേഗൻ: ഇന്ത്യയും നോർഡിക് രാജ്യങ്ങളുംലോകപുരോഗതിക്കായി കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന ഊർജം, സുരക്ഷ എന്നീ വിഷയങ്ങൾക്കാണ് ഉച്ചകോടി ഊന്നൽ നൽകിയത്.
നോർഡിക് നേതാക്കളായ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി യോനസ് ഗർ സ്റ്റോറ,...
സെർഗെയ് ലാവ്റോവ് മോദിയെ കണ്ടു; കൈമാറിയത് പുടിന്റെ രഹസ്യ സന്ദേശം
ന്യൂഡൽഹി: യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്‍പതു മിനിറ്റോളം നീണ്ടുനിന്നു.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് സമ്മർദം ശക്തമായിരിക്കെയാണ് കൂടിക്കാഴ്ച. യുക്രെയ്നിലെ സാഹചര്യം സംബന്ധിച്ച് ലാവ്‌റോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യുക്രെയ്നു നേരെയുള്ള അക്രമങ്ങള്‍ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ...
ബെലാറുസിലെ എംബസി അമേരിക്ക അടച്ചു
വാഷിങ്ടണ്‍: ബെലാറുസിലെ എംബസി അമേരിക്ക അടച്ചു. . കൂടാതെ, റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് യു.എസ്. നീക്കം.
യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതുമായ ആക്രമണം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ കാരണമാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ബെലാറുസിലെ യു.എസ്. എംബസിയിലെ അമേരിക്കന്‍ പതാക,...
മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്; ഇനി അറിയപ്പെടുക മെറ്റ എന്ന പേരില്‍
ഓക്ലാന്റ്: മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്ന പേരിലാണ് കമ്പനി ഇനി അറിയപ്പെടുക. തംബ് അപ് ലോഗോയ്ക്ക് പകരം, നീല ഇന്‍ഫിനിറ്റി രൂപത്തിനരികെ മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് എത്തിപ്പെടല്‍ സാധ്യമാകുന്നതും പങ്കുവെക്കാവുന്നതുമായ വെര്‍ച്വല്‍ പരിസ്ഥിതി എന്ന ആശയത്തെയാണ് പുതിയ പേര് പ്രതിനിധീകരിക്കുന്നത്.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സപ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റം വരില്ലെന്നും സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. കമ്പനിയുടെ...
താലിബാന്‍ കാബൂള്‍ പിടിച്ചപ്പോള്‍ സിഐഎ ഉപയോഗിച്ചത് രഹസ്യഗേറ്റ്; വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്
കാബൂള്‍: താലിബാന്‍ കാബൂള്‍ പിടിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിലെ രഹസ്യഗേറ്റ് വഴി അനവധി ആളുകളെ സിഐരക്ഷപ്പെടുത്തി. കാബൂള്‍ വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തുനിന്നും രണ്ട് കിലോ മീറ്റര്‍ അകലെ ഒരു ഗ്യാസ് സ്‌റ്റേഷനു മുന്നിലായിരുന്നു ഈ രഹസ്യ ഗേറ്റ്.
അഫ്ഗാനില്‍നിന്നു രക്ഷപ്പെടാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ നഗരമാകെ നിറയുകയും താലിബാന്‍ ചെക്ക് പോസ്റ്റുകള്‍ വിമാനത്താവളത്തിലേക്കുള്ള ബസുകള്‍ തടയുകയും ചെയ്തതോടെയാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സിഐഎ ഉപയോഗിച്ചിരുന്ന രഹസ്യപാത ആളുകളെ രക്ഷപ്പെടുത്താനായി ഉപയോഗിച്ചത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ...
താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? ഉറ്റു നോക്കി ലോകം
കാബൂൾ: താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? അമേരിക്കയേയും ലോകത്തേയും നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ഇരുപത് വര്‍ഷം തികയുന്ന നാളെ താലിബാന്‍സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന.
തങ്ങളുടെ ഇടക്കാല സർക്കാർ രൂപീകരിച്ചെങ്കിലും സത്യപ്രതിജ്ഞ കാര്യത്തിൽ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അമേരിക്കയ്ക്കും ലോക രാജ്യങ്ങൾക്കും അത്ര സുഖകരമായ സന്ദേശമല്ല നൽകുന്നത്. കാരണം, അമേരിക്കയേയും ലോകത്തേയും നടുക്കിയ 9/11 ആക്രമണത്തിന്റെ ഇരുപതാം വാർഷികമായ...
കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം; 13 മരണം
കാബൂള്‍: അമേരിക്ക മുന്നറിയിപ്പ് നല്‍കിയ പോലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം. ഇരട്ട സ്ഫോടനത്തില്‍ 13 മരണം.
ചാവേറാക്രമണത്തിന് പിന്നിൽ ഐ.എസ് എന്ന് അമേരിക്ക ആരോപിച്ചു. കൊല്പ്പെലട്ടവരില്‍ കുട്ടികളും താലിബാന്‍ അംഗങ്ങളുമുണ്ട്.
അമേരിക്കന്‍ സൈനികര്‍ക്കും പരുക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ആക്രമണ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പുനല്‍കിയിരുന്നു.
Latest news
എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കു ഇന്നു തുടക്കം; വെസ്റ്റിമിൻസ്റ്റർ ഹാളിൽ നാലു ദിവസം പൊതുദര്‍ശനം
ലണ്ടൻ: വിടപറഞ്ഞ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കു ഇന്നു തുടക്കമാകും. . രാജ്ഞിയുടെ ഭൗതിക ശരീരം ലണ്ടനിലെത്തിച്ച ശേഷം വെസ്റ്റിമിൻസ്റ്റർ ഹാളിൽ നാലു ദിവസമാണു പൊതുദർശനത്തിനു വയ്ക്കുക. കൊട്ടാരത്തിന്റെ ഏറ്റവും പുരാതനമായ ഭാഗമാണ്...
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്ക
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്കയറിയിച്ചതായി ബക്കിങ്ഹാം കൊട്ടാരം. രാജ്ഞി ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് രാജ്ഞിയുള്ളത്. ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം...
ആബെ ഷിന്‍സോയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ വെടിയേറ്റു; പരിക്ക് ഗുരുതരം
ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ (67) യ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നിടെ വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. ആബെയുടെ നില അതീവഗുരുതരമാണ്. പിന്നില്‍നിന്നാണ് ആബെയ്ക്ക് വെടിയേറ്റതെന്നാണു...
ഇന്ത്യയും നോർഡിക് രാജ്യങ്ങളും ലോകപുരോഗതിക്കായി കൈകോര്‍ക്കണമെന്ന് നരേന്ദ്ര മോദി
കോപ്പൻഹേഗൻ: ഇന്ത്യയും നോർഡിക് രാജ്യങ്ങളുംലോകപുരോഗതിക്കായി കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന...
സെർഗെയ് ലാവ്റോവ് മോദിയെ കണ്ടു; കൈമാറിയത് പുടിന്റെ രഹസ്യ സന്ദേശം
ന്യൂഡൽഹി: യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്‍പതു മിനിറ്റോളം നീണ്ടുനിന്നു.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന്...
ബെലാറുസിലെ എംബസി അമേരിക്ക അടച്ചു
വാഷിങ്ടണ്‍: ബെലാറുസിലെ എംബസി അമേരിക്ക അടച്ചു. . കൂടാതെ, റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ്...
മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്; ഇനി അറിയപ്പെടുക മെറ്റ എന്ന പേരില്‍
ഓക്ലാന്റ്: മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്ന പേരിലാണ് കമ്പനി ഇനി അറിയപ്പെടുക. തംബ് അപ് ലോഗോയ്ക്ക് പകരം, നീല ഇന്‍ഫിനിറ്റി രൂപത്തിനരികെ മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. വ്യത്യസ്ത...
താലിബാന്‍ കാബൂള്‍ പിടിച്ചപ്പോള്‍ സിഐഎ ഉപയോഗിച്ചത് രഹസ്യഗേറ്റ്; വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്
കാബൂള്‍: താലിബാന്‍ കാബൂള്‍ പിടിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിലെ രഹസ്യഗേറ്റ് വഴി അനവധി ആളുകളെ സിഐരക്ഷപ്പെടുത്തി. കാബൂള്‍ വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തുനിന്നും രണ്ട് കിലോ മീറ്റര്‍ അകലെ ഒരു ഗ്യാസ് സ്‌റ്റേഷനു മുന്നിലായിരുന്നു ഈ...
താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? ഉറ്റു നോക്കി ലോകം
കാബൂൾ: താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? അമേരിക്കയേയും ലോകത്തേയും നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ഇരുപത് വര്‍ഷം തികയുന്ന നാളെ താലിബാന്‍സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന.
തങ്ങളുടെ ഇടക്കാല സർക്കാർ...
കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം; 13 മരണം
കാബൂള്‍: അമേരിക്ക മുന്നറിയിപ്പ് നല്‍കിയ പോലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം. ഇരട്ട സ്ഫോടനത്തില്‍ 13 മരണം.
ചാവേറാക്രമണത്തിന് പിന്നിൽ ഐ.എസ് എന്ന് അമേരിക്ക ആരോപിച്ചു. കൊല്പ്പെലട്ടവരില്‍ കുട്ടികളും താലിബാന്‍...