കോവിഡില്‍ കേരള പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നു; കെ.സുരേന്ദ്രന്റെ വിജയയാത്ര ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യ നാഥ്

കാസർകോട്: കോവിഡ് വ്യാപിക്കുന്നത് തടയാൻ കഴിയാത്ത കേരള സർക്കാരിന്റെ പരാജയം കണ്ടു ലോകം മുഴുവന്‍ ചിരിക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കാസർകോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. യുപിയിൽ കോവിഡ് വ്യാപിക്കാതെ തടയാൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സഹായം ഉള്ളതിനാലാണ്. പക്ഷെ കേരള സര്‍ക്കാരിനു കോവിഡ്‌ തടയാന്‍ കഴിയുന്നില്ല.

കേന്ദ്ര സർക്കാർ പദ്ധതികൾ പേരു മാറ്റി നടത്തി കയ്യടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമ്പോൾ കേരളത്തിൽ അർഹരായവർക്ക് പോലും നീതി നിഷേധിക്കപ്പെടുന്നതായും യോഗി ആദിത്യനാഥ് ആരോപിച്ചു.

കേരളത്തിൽ മാറിമാറിവന്ന സിപിഎം, കോൺഗ്രസ് സർക്കാരുകൾ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ജനങ്ങളുടെ വികാരംവച്ചാണ് ഇരു മുന്നണികളും കളിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കേരളത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഹിന്ദുക്കൾക്കും വിശ്വാസികൾക്കും എതിരാണ് എൽഡിഎഫ് സർക്കാർ. ശബരിമല വിഷയം ഇതിന് ഉദാഹരണമാണ്. കേരളത്തിൽ സർക്കാർ വിശ്വാസത്തിന് എതിര് നിൽക്കുമ്പോൾ ഉത്തർപ്രദേശിൽ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്. രാമക്ഷേത്ര നിർമാണം ഇതിന് ഉദാഹരണമാണ്. ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്-യോഗി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here