Home News Exclusive ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കണം; 15 സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ്; ആവശ്യം ഇടതുമുന്നണി സീറ്റ് ചര്‍ച്ചയില്‍

ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കണം; 15 സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ്; ആവശ്യം ഇടതുമുന്നണി സീറ്റ് ചര്‍ച്ചയില്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍15 സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം). തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ചുളള പരിഗണന ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി പറഞ്ഞു.

പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം. അനുകൂലമായ പ്രതികരണമാണ് മുന്നണിയില്‍നിന്ന് ലഭിക്കുന്നത്. തുടര്‍ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ജോസ് കെ.മാണി പറഞ്ഞു. കാഞ്ഞിരപ്പള്ളിയും ആലത്തൂരും കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here