തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും റെക്കോർഡ് ഇട്ടു. 640 രൂപയാണ് ഇന്ന് പവന് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 57,920 രൂപയായി. 80 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിനു വർധിച്ചത്. 7240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അതിനു ശേഷം സ്വർണ്ണ കുറവ് വന്നിരുന്നുവെങ്കിലും രണ്ടു ദിവസം മുൻപായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില 57,000 കടന്നത്. ഇന്നലെ അത് 57,280 രൂപയിലെത്തി.