Home Business സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്. ചരിത്രത്തിലാദ്യമായിട്ടാണ് സ്വർണ്ണ വില 57,000 കടന്നത്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 45 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിനു 7140 രൂപയായി. ഇന്ന് പവന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിനു 57,120 രൂപയായി.

18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900യും 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപയും കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വില അല്പം കുറയുകയും മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here