വർക്കല നഗരമധ്യത്തിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

വർക്കല: വർക്കല നഗരമധ്യത്തിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. ഡിവൈ.എസ്.പി ഓഫീസിന് സമീപത്തുള്ള കടത്തിണ്ണയിലാണ് സംഭവം. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു. കൊലപാതകമാണോ എന്നും സംശയമുണ്ട്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here