ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരണം ഏഴായി. ആറു അഥിതി തൊഴിലാളികളും ഒരു ഡോക്ടറുമാണ് മരിച്ചത്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലാണ് ആക്രമണം നടന്നത്.
സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ താമസസ്ഥലത്താണ് വെടിവെപ്പുണ്ടായത്. തൊഴിലാളികൾ പണി കഴിഞ്ഞ് തിരികെ ക്യാമ്പിൽ എത്തിയ ശേഷമായിരുന്നു ആക്രമണം.
അതെ സമയം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുളള ടിആര്‍എഫ് ആണെന്നാണ് സംശയം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. തൊഴിലാളികളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി.