കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു. 10 വയസുകാരനാണ് രോഗം സ്ഥിതീകരിച്ചത്. കൊല്ലം സ്വദേശിയാണ് കുട്ടി. കുട്ടി നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒക്റ്റോബർ 11 മുതൽ കുട്ടി രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു.
തുടർന്ന് 12ാം തിയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എസ് എ ടി ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിതീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.