Home Crime Kerala എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍

എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ എ ഡി എം ആയിരുന്ന അദ്ദേഹം ഇന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച് പോകാൻ ഇരിക്കവെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഇദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ ട്രെയിനിൽ അദ്ദേഹം പത്തനംതിട്ടയിലേക്ക് എത്തേണ്ടതായിരുന്നു. എന്നാൽ രാവിലെ അദ്ദേഹത്തെ കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here