വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ല; അകലുന്നത് മലയാളികള്‍ അടക്കമുള്ള വ്യവസായ സംരംഭകരുടെ ആശങ്കകള്‍; കോവിഡ് കാരണം ഈ വർഷം വാടക വർധനയില്ലെന്ന പ്രഖ്യാപനവുമായി യുഎഇ

അബുദാബി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം മുങ്ങി നില്‍ക്കെ വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് യുഎഇ. സർക്കാർ ഉറപ്പു നല്‍കിയതോടെ അകലുന്നത് വ്യവസായ സംരംഭകരുടെ ആശങ്കയാണ് . മലയാളികളുടേത് അടക്കം നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.

സാമ്പത്തിക രംഗം നേരിട്ട വെല്ലുവിളികൾ തരണം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഒടുവിലത്തേതാണ് ഇത്. സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കു ആക്കം കൂട്ടാനും ഇത് ഉപകരിക്കും.

48 മേഖലകളിൽ സ്വതന്ത്രമായി ബിസിനസ് ചെയ്യാൻ അബുദാബിയിൽ വിദേശികൾക്കു ഫ്രീലാൻസ് ലൈസൻസ് നൽകിയതും ഒട്ടേറെ പേർക്ക് അനുഗ്രഹമായി. ഓഫിസോ പ്രത്യേക സ്ഥലമോ വേണ്ടാത്ത ഈ ലൈസൻസ് ഉപയോഗിച്ച് വീടുകളിലിരുന്നു ജോലി ചെയ്യാമെന്നതാണ് നേട്ടം. സാങ്കേതിക, സേവന മേഖലകളിൽ പരിചയ സമ്പന്നരായ പ്രഫഷനലുകൾക്കും ജോലിയുള്ളവർക്കും ഫ്രീലാൻസ് ലൈസൻസ് എടുത്തു ബിസിനസ് ചെയ്യാം.

 

LEAVE A REPLY

Please enter your comment!
Please enter your name here