ആറ്റിങ്ങല്‍ പ്രശ്നം; തിരുവനന്തപുരം ജില്ലയിൽ അഭിഭാഷകർ കോടതികൾ ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികളെ ആറ്റിങ്ങൽ പോലീസ് സർക്കിൾ ഇൻസ്പക്ടർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്  തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകർ കോടതികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു.

തിരുവനന്തപുരം ബാർ അസോസിയേഷൻ നേതൃത്വത്തിൽ വഞ്ചിയൂർ ജില്ലാ കോടതി സമുച്ഛയത്തിൽ നടന്ന പ്രതിഷേധ ധർണ്ണ അഡ്വ: ആനയറ ഷാജി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ സർക്കിൾ ഇൻസ്പക്ട്റെ സർവ്വീസ്സിൽ നിന്നും സസ്പൻറ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ ആവശ്യപെട്ടു. ബാർ അസോസിയേഷൻ സെക്രട്ടറി പ്രിജിസ് ഫാസിൽ, വിവിധ അഭിഭാഷക യൂണിയൻ നേതാക്കളായ രാജീവ് ചാരച്ചിറ, സനോജ് .ആർ.നായർ, അണിയൂർ അജിത് എന്നിവർ നേതൃത്വം നൽകി.

ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട കോടതി കേന്ദ്രങ്ങളിലും അഭിഭാഷകർ കോടതികൾ ബഹിഷ്ക്കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here