ഒന്ന് രണ്ടല്ല
(Ravichandran C)
(1) ഗണിത ശാസ്ത്രത്തില്‍ 1=2 എന്നു കടലാസില്‍ തെളിയിക്കാന്‍ എളുപ്പമാണ്. ആദ്യമായി Let a=b എന്നു എഴുതുക.
Then, a2(square of a)= ab
a2-b2=ab-b2
(a+b) (a-b)=b(a-b)
ഇരുഭാഗത്തെയും (a-b) കൊണ്ട് ഹരിക്കുക.
a+b=b
b+b=b
2b=1b
2=1
രണ്ട് ഒന്നാണ് തെളിയിച്ചു കഴിഞ്ഞു! ആര്‍ക്കും തര്‍ക്കം പറയാനാവില്ല. പക്ഷെ അതിനിടയില്‍ ചില വ്യവസ്ഥകള്‍ വന്നു. ആദ്യമായി Let a is equal to b എന്നു പറഞ്ഞാണ് തുടങ്ങിയത്. a എന്നത് b ആണെന്ന് സമ്മതിച്ചു തുടങ്ങിയാല്‍ ഇത്തരം കസര്‍ത്തുകള്‍ കാണേണ്ടിവരും. Here a-b is zero. പിന്നെയുള്ളത് ഗണിതശാസ്ത്രത്തില്‍ മാത്രം അനുവദനീയമായ ചില വ്യവസ്ഥകളാണ്. ഗണിതശാസ്ത്രത്തില്‍ ചരങ്ങള്‍ക്ക് (variables)ഏത് വിലയും ആരോപിക്കാമല്ലോ. ഇരു വശത്തും ഒരേ സംഖ്യകൊണ്ട് ഹരിക്കുന്നു എന്ന് കാണിച്ച് a-b (zero)കൊണ്ട് ഹരിക്കുന്നതാണ് മുഖ്യ ഉടായിപ്പ്. but here a-b is zero. ഇത് ചെറിയക്ലാസുകളില്‍ നാം പരിചയപെടുന്ന കണക്കിലെ ഒരു കളിയാണ്. പക്ഷെ ഈ കണക്കില്‍ ഒപ്പിക്കുന്നതുപോലെ ഒന്ന് രണ്ടല്ല.
(2) ഭൗതികലോകത്ത് അത് സാധ്യമല്ല–മതസാഹിത്യത്തില്‍ ഒഴികെ. ഭൗതികലോകത്ത് മരണം സമം ജീവന്‍, ഇരുട്ട് സമം വെളിച്ചം എന്നൊക്കെ പറഞ്ഞുതുടങ്ങാനാവില്ല. മതത്തില്‍ സാധ്യമാണ്. Because it is inverse logic and disregard for reality. ഇതാണ് ലത്-ലതാണ് ഇത് എന്നൊക്കെ അവിടെ ചപ്ലാച്ചി അടിച്ചുപോകാം. ശാസ്ത്രവിരുദ്ധ മിത്തുകളിലും പുരാണങ്ങളിലും ശാസ്ത്രജ്ഞാനം തേടിപോകുന്ന രീതി ആംബുലന്‍സില്‍ മയക്കുമരുന്നു കയറ്റിവിടുന്നതുപോലെ അധമമാണ്;സാമൂഹികവിരുദ്ധമായ ചൂഷണമാണ്. മതം അസയന്‍സാണ്, മതത്തിലെ ചക്കയും മാങ്ങയും വെച്ച് ശാസ്ത്രം പറയുന്നത് മതപ്രചരണം മാത്രമാണ്. അതിനപ്പുറമുള്ള പ്രാധാന്യം അത്തരം ഭാഷാഗുസ്തികള്‍ക്ക് കല്‍പ്പിക്കേണ്ടതില്ല. Never discuss such pseudo-claims in a serious manner.
(3) ഉള്‍ക്കടലില്‍ വീണുപോയ ഒരാള്‍ കൈകാലിട്ടടച്ച് മുങ്ങുമ്പോള്‍ തിരമാലമകളും കാര്‍മേഘവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഇരുട്ടിനൈ കുറിച്ച് പറയുന്ന കുരുട്ടുസാഹിത്യത്തിലെ ഉപമാപ്രയോഗത്തിന്റെ പേരില്‍ ‘ഇത് ലതാണ് -ലത് മറ്റേതാണ്’ എന്ന രീതിയില്‍ നടത്തുന്ന നിര്‍ലജ്ജവും ചപലവുമായ വിതണ്ഡവാദങ്ങള്‍ നിര്‍മലമായി നിരാകരിക്കപെടണം. ഇക്കൂട്ടരുമായി വേറെന്തു വിഷയത്തില്‍ ചര്‍ച്ച നടത്തിയാലും ‘മതത്തിലെ ശാസ്ത്രീയത’ എന്ന വിഷയം ചര്‍ച്ച ചെയ്യരുത്. They don’t deserve. പക്ഷെ അത്തരമൊരു ഗതികേട് മതവിമര്‍ശകര്‍ നേരിടേണ്ടി വരുന്നുണ്ട് എന്നൊരു ദു:ഖസത്യമുണ്ട്. മതംതീനികളുമായി ശാസ്ത്രംപറയുക എന്നതാണ് ആ പരമമായ ഗതികേട്. That is the ultimate insult any sensible human being has to encounter, if to engage religion.
(4) കടലിന്റെ അടിത്തട്ടില്‍ ഇരുട്ട് മാത്രമാണ് എന്ന് ഞങ്ങമതം പറയുന്നില്ലല്ലോ-പിന്നെന്തിനാണ് നിങ്ങള്‍ ‘ഇരുട്ടു മാത്രമാണ് എന്ന അവകാശവാദം ശരിയല്ല’എന്നൊക്കെ വാദിക്കുന്നത്? ഇതൊരു വൈക്കോല്‍ വാദമല്ലേ?… രണ്ട് ദിവസമായി മെസേജുകള്‍… ഞങ്ങമതം കടലിന് ഉള്ളില്‍ ‘ഇരുട്ടു മാത്രമാണെന്ന് ‘ പറയുന്നില്ല. ഇരുട്ടും ഉണ്ട്, അങ്ങിങ്ങ് വെളിച്ചവും ഉണ്ട്. ഇരുട്ടാണ് കൂടുതല്‍. പക്ഷെ ഇരുട്ടുമാത്രം എന്നു പറയുന്നില്ല. ‘ഇരുട്ടുകളെ’ കുറിച്ചാണ് പറയുന്നത്. പല ജാതി ഇരുട്ടുകള്‍ മങ്ങിയ ഇരുട്ട്, കുറ്റാകൂരിരിട്ട്, ഓലമടല്‍ ഇരുട്ട്, ഡിങ്കോലാഫി ഇരുട്ട്…. ഇത്രയും ഇരുട്ടുണ്ടെന്ന് പറയാന്‍ വേറെ ഏത് മതക്കാര്‍ക്ക് കഴിയും? ഇതാണ് ചോദ്യം!
(5) തീര്‍ച്ചയായും കോട്ടാര്‍ഡ് സിന്‍ഡ്രോം പിടിപെട്ട ഒരു ശരാശരി
മതവിശ്വാസിക്ക് ഇതൊക്കെ കുട്ടിക്കളിയാണ്. വിദ്യാസമ്പന്നനാണെങ്കില്‍ പറയുകയുംവേണ്ട! ചിലയിടങ്ങളില്‍ ‘വെള്ളങ്ങള്‍’ എന്നൊക്കെ പറയാറില്ലേ. അതൊരു പ്രാദേശികഭാഷാഭേദം. ‘വെള്ളങ്ങള്‍’ എന്നുപറയുന്നുവെങ്കിലും അവിടെ അര്‍ത്ഥമാക്കുന്നത് വെള്ളം എന്നുമാത്രമാണ്. അതുപോലെയാണ് ഇരുട്ടുകള്‍! അതൊരു religious slang ആണ്. അത് വരുന്നത് മതതമസ്സില്‍ നിന്നാണ്. പലജാതി മതങ്ങള്‍..അങ്ങനെ പലജാതി ഇരുട്ടുകള്‍! ?? കടലിന് അടിയില്‍ ഇരുട്ടാണ് എന്നു പറഞ്ഞാല്‍ ‘ഇരുട്ട് മാത്രമാണ്’ എന്ന അര്‍ത്ഥമാണോ ഉള്ളത്? അതെ. ഇരുട്ട് പ്രകാശരാഹിത്യമാണ്. It is the absence/negation of light. ഇരുട്ടുള്ളിടത്ത് പ്രകാശം ഇല്ല; മങ്ങിയ വെളിച്ചമോ നേരിയ വെളിച്ചമോ പ്രതിഫലന പ്രകാശമോ ഉണ്ടാവില്ല.
(6) ഇരുട്ടില്‍ ഇരുട്ട് മാത്രമേയുള്ളൂ. കാരണം? ഇരുട്ട് ഒരു ഉണ്മയല്ല(being) മറിച്ച് ഇല്ലായ്മയാണ്. There is no darkness. There are only light and the absence of it. ഭാഷാപരമായ ഒരു സൗകര്യം എന്ന നിലയിലാണ് നാം ഇരുട്ട് എന്നു പറയുന്നത്. മരണത്തില്‍ മരണം മാത്രമേ ഉള്ളൂ. അത് ജീവന്റെ അഭാവമാണ്. മരണം ഒരു പ്രക്രിയയാണ്. പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ജീവന്റെ അഭാവം(absence of life) അല്ലാതെ മറ്റൊന്നും ബാക്കിയുണ്ടാവില്ല. കടലിന്റെ അടിത്തട്ടില്‍ ഇരുട്ടാണെന്ന് ഞങ്ങമതം കണ്ടെത്തി എന്നു പറഞ്ഞാല്‍ പിന്നെ അവിടെ ഇരുട്ടുംവെളിച്ചവും ഉണ്ട് എന്നു പറയാനാവില്ല.
(7) കടലില്‍ മത്സ്യം ഉണ്ട് എന്ന് പറഞ്ഞാല്‍ കടലില്‍ മത്സ്യം മാത്രമേ ഉള്ളൂ എന്നാരും പറയില്ല. മത്സ്യം ഉണ്ടാകാന്‍ മറ്റെല്ലാം ഇല്ലാതാകേണ്ടതില്ല. It is not an exclusive condition. കടലില്‍ ചുഴിയുണ്ട് എന്നു പറഞ്ഞാല്‍ ചുഴി മാത്രമേ ഉള്ളൂ എന്നും അര്‍ത്ഥമില്ല. മറ്റുപലതുമുണ്ടാകാം; ചുഴിയും ഉണ്ടാവാം. മത്സ്യവും ചുഴിയുമൊക്കെ ഉണ്മകളാണ്. അഭാവങ്ങളോ ഇല്ലായ്മകളോ അല്ല. ഇരുട്ടാണെന്ന് പറഞ്ഞാല്‍ മത്സ്യമില്ല, ചുഴിയില്ല എന്നര്‍ത്ഥമില്ല. പക്ഷെ ഇരുട്ട് എന്തിന്റെ അഭാവം മൂലം ഉണ്ടാകുന്നുവോ അതുണ്ടാവില്ല. അതായത് വെളിച്ചും ഉണ്ടാവില്ല. ഇരുട്ട് മാത്രം. ഇരുട്ട് മാത്രം ഉണ്ടെങ്കിലേ അതിനെ ഇരുട്ട് എന്ന് വിളിക്കാനാവൂ.
(8) മങ്ങിയ ഇരുട്ടും കട്ട ഇരുട്ടും ഇല്ല. ഉള്ളത് മങ്ങിയ പ്രകാശവും കുറഞ്ഞ പ്രകാശവും നേരിയ പ്രകാശവും ഒക്കെയാണ്. പലതരം പ്രകാശം ഉണ്ട്. പക്ഷെ പലതരം ഇരുട്ടുകള്‍ ഇല്ല. ‘ഇരുട്ട് ഇരുട്ടിന്റെ മേല്‍ പൊതിയുന്നു’ എന്ന വാചകം നാലാംകിട മതഅസംബന്ധമാണ്. ഒന്ന് മറ്റൊന്നിനെ പൊതിയുന്നുവെങ്കില്‍ അവ രണ്ടും വ്യതിരിക്തങ്ങളാ(distinctive)യിരിക്കണം. ഇല്ലായ്മ ഇല്ലായ്മയെ പൊതിയില്ല. ഇരുട്ട് ഇല്ലായ്മയാണ്. വെള്ളത്തെ വെള്ളം പൊതിയും, പ്രകാശത്തെ പ്രകാശം പൊതിയും. കാരണം വ്യത്യസ്ത അവസ്ഥയിലുള്ള വെള്ളം ഉണ്ട്. ഊഷ്മാവ്, മര്‍ദ്ദം, ഉള്ളടക്കം..ഒക്കെ വ്യത്യാസപെടാം. ഭിന്ന ആവൃത്തിയിലും തരംഗദൈര്‍ഘ്യത്തിലുമുള്ള ഫോട്ടോണ്‍ പ്രവാഹം(light) ഉണ്ട്. ആവൃത്തിയിലെ(frequency) വ്യത്യാസം നമുക്ക് നിറവ്യത്യാസം ഉണ്ടാക്കും. ഒരു ആവൃത്തിയിലുള്ള പ്രകാശം മറ്റൊരു ആവൃത്തിയിലുള്ളതിനെ പൊതിയുന്നു എന്നു പറയാം. പക്ഷെ ഇരുട്ട് ഇരുട്ടിനെ പൊതിയില്ല. കാരണം ഇരുട്ട് എന്നൊന്ന് ഇല്ല. അതൊരു അഭാവമാണ്.
https://www.facebook.com/Pavithreswaram/posts/2142789309184422