മൃഗശാലയിൽ കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം

തിരുവനന്തപുരം: സർക്കാരിന്റെ നാലാം നൂറുദിന പരിപാടികളുടെ ഭാഗമായി മൃഗശാലയിൽ നിർമ്മാണം പൂർത്തീകരിച്ച കരപ്പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ സ്റ്റേഷന്റേയും ഉദ്ഘാടനം നാളെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിക്കും. മക്കാവു പോലെയുള്ള വിവിധയിനം പക്ഷികളെ പാർപ്പിക്കുന്നതിനുള്ള വാസസ്ഥമാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. മൃഗങ്ങൾക്കുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടി മൃഗശാലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ അനുബന്ധമായാണ് മൃഗങ്ങളെ താൽക്കാലികമായി പാർപ്പിച്ചു നിരീക്ഷിക്കുന്നതിനായി ക്വാറന്റൈൻ സെന്റർ നിർമ്മിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് മ്യൂസിയം മൃഗശാല ബാൻഡ് സ്റ്റാൻഡിൽ നടക്കുന്ന പരിപാടിയിൽ അഡ്വ വികെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനാകും. മൃഗശാല വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ ഇൻ ചാർജ് പിഎസ് മഞ്ജുളാദേവി, വാർഡ് കൗൺസിലർ ഡോ കെ എസ് റീന, സൂപ്രണ്ട് വി രാജേഷ്, വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ് വി, വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ തുടങ്ങിയവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here