തിരുവനന്തപുരം: ലോക പ്രശസ്ത യുവജന സംഘടനയായ ജെസിഐയുടെ 2022 ലെ കർമ്മ ശ്രഷ്ഠ പുരസ്കാരത്തിന് കോന്നി എം.എല്‍.എ. കെ യു.ജനിഷ്കുമാർ അർഹനായി. കഴിഞ്ഞ ഏഴ് വർഷമായി സേവന മേഖലയിൽ നിസ്തുലമായി പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്.
കോന്നി മണ്ഡലത്തിൽ ടൂറിസം, ആരോഗ്യം, വിദ്യാഭാസം,പൊതുമരാമത്ത് ദുരിതാശ്വസം , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ, കലാകായിക മേഖലയിൽ ചെയ്ത സേവനങ്ങൾ മാനിച്ച് കൊണ്ടാണ് ജെസിഐയുടെ ഇന്ത്യന്‍ സെക്ടര്‍ ഈ അവാർഡ് നിർണ്ണയിക്കുന്നത്.
കോട്ടയത്ത് നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മേഖല 22 പ്രസിഡന്റ് മനു ജോർജ് ആണ് അവാർഡ് പ്രഖ്യാപിച്ചത്. യൂത്ത് ഐക്കൺ അവാർഡിന് മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ക്യാപ്റ്റൻ ഗീതു അന്ന രാഹുൽ അർഹയായി.