മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ് 19. താരം തന്നെയാണ് ട്വിറ്റര്‍ വഴി രോഗവിവരം പുറത്ത് വിട്ടത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഞാന്‍ ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്. കോവിഡ് രോഗിയുമായി ഞാന്‍ അടുത്തിടപഴകിയിരുന്നു.
ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ ചികിത്സയിലാണ്’ അഗ്യൂറോ ട്വീറ്റ് ചെയ്തു രോഗം ബാധിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. ഇതോടെ സിറ്റിയുടെ വരാനിരിക്കുന്ന അഞ്ചോളം മത്സരങ്ങളില്‍ അഗ്യൂറോയ്ക്ക് കളിക്കാനാവില്ല.
ഈ സീസണില്‍ സിറ്റിയ്ക്ക് വേണ്ടി അഗ്യൂറോയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കുമൂലമാണ് താരം പുറത്തിരുന്നത്. പരിക്കില്‍ നിന്നും മോചിതനായി പരിശീലനം തുടങ്ങിയപ്പോള്‍ കോവിഡും ബാധിച്ചു. ജനുവരി 26 ന് വെസ്റ്റ് ബ്രോമിനെതിരേയാണ് സിറ്റിയുടെ അടുത്ത മത്സരം
Manchester City striker Sergio Aguero tests positive for COVID-19