എം കെ ഷെജിൻ
കൊച്ചി: ശ്രീജിത്ത് വർമ്മ,ധ്യാൻ ശ്രീനിവാസൻ, ഭഗത് മാനുവൽ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമാകുന്ന പാപ്പരാസികൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടിമാലി, മൂന്നാർ പ്രദേശങ്ങളിൽ പൂർത്തിയാകാറായി. *വീണ്ടും കോടതിയിൽ കാണാം *എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയോടൊപ്പം ശ്രദ്ധേയമായ വേഷമാണ് ശ്രീജിത്ത് വർമ്മ ചെയ്യുന്നത്.
വ്യത്യസ്ത ജോണറിൽ കഥപറയുന്ന സൈക്കോ ത്രില്ലർ മൂവി യായ പാപ്പരാസികൾ മുനാസ്മൊയ്തീൻ രചന നടത്തി സംവിധാനം ചെയ്യുന്നു. ശ്രീവർമ പ്രൊഡക്ഷൻസിനുവേണ്ടി ശ്രീജിത്ത് വർമ്മ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം രഞ്ജിപണിക്കർ മുഖ്യകഥാപാത്രം ആകുന്ന സെക്ഷൻ 306- ഐ പി സി എന്ന സിനിമ ഉടൻ റിലീസിന് തയ്യാറെടുക്കുന്നു.
ജാഫർ ഇടുക്കി, ഇന്നസെന്റ്,ടി ജി രവി,ശ്രീജിത്ത് വർമ,, ഫഹദ് മൈമൂൺ, ജയരാജ് വാര്യർ, ഇടവേള ബാബു, നിർമ്മൽ പാലാഴി, ജയകൃഷ്ണൻ, രാകേന്ദ് ആർ, അനീഷ് ഗോപാലൻ,ബഷീർ ഭാസി, സുധീർ സൂഫി,രോഹിത് മേനോൻ, അസർ, ഐശ്വര്യ മേനോൻ,നിഷാ സാരംഗ് , ജാനിക മധു,അമയ പറൂസ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
ഡി യോ പി രാഹുൽ സി വിമല.എഡിറ്റിംഗ് സിയാദ് റഷീദ്. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. ബി കെ ഹരിനാരായണൻ, ജ്യോതിഷ് ടി കാശി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പ ഈണം പകർന്നിരിക്കുന്നു. കലാ സംവിധാനം ധനരാജ് ബാലുശ്ശേരി, കോസ്റ്റുംസ് ചന്ദ്രൻ ചെറുവണ്ണൂർ.മേക്കപ്പ് ഷിജിതാനൂർ. പ്രോജക്ട് ഡിസൈനർ വി ജെ അബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിശാന്ത് പന്നിയങ്കര. ചീഫ് അസോസിയേറ്റ് ഡയറക്ടർ മോഹൻ സി നീലമംഗലം, പ്രസൂൺ പ്രകാശൻ.കൊറിയോ ഗ്രാഫി ഡെന്നിപോൾ. ഫൈറ്റ് ബ്രൂസിലി രാജേഷ് . വി എഫ് എക്സ് മാഗസിൻ മീഡിയ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് അഞ്ചു അശോക്,അഖിൽ കോവാത്ത്, അഭിനന്ദ് എം.സ്റ്റിൽസ് എസ് പി സഹീർ.ഡിസൈൻസ് യെല്ലോ ടൂത്ത്. പി ആർ ഒ എം കെ ഷെജിൻ.