കേരള രാഷ്ട്രീയം മുഖ്യമന്ത്രി മലീമസമാക്കരുത്; പാർട്ടി സെക്രട്ടറി അല്ലെന്ന് ഓർമ്മ വേണമെന്ന് പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറി അല്ലെന്ന് ഓർമ്മ വേണമെന്നും രാഷ്ട്രീയം മലിനമാക്കരുത് എന്നും ആവശ്യപ്പെട്ടു ബിജെപിയുടെ മുതിര്‍ന്ന നേതാവായ പി.കെ.കൃഷ്ണദാസ് രംഗത്ത്. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് നേരിട്ട് ഏറ്റുമുട്ടി കൈക്കരുത്ത് തെളിയിച്ചെന്നു പറഞ്ഞു കെ.സുധാകരനും പിണറായി വിജയനും പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് കൃഷ്ണദാസിന്റെ പ്രസ്താവന.

മുഖ്യമന്ത്രിയും  കെ.പി.സി.സി പ്രസിഡനറും  ചട്ടമ്പിത്തരം വിളമ്പി വർത്തമാന രാഷ്ട്രീയം മലീമസമാക്കരുത്. നിന്നേക്കാൾ വലിയ ചട്ടമ്പി താനാണെന്ന മട്ടിലാണ് മുഖ്യമന്ത്രി വീമ്പ് പറയുന്നത്. കോവിഡ് പ്രതിരോധം പോലെ വലിയ ഉത്തരവാദിത്വം ഒരു ഭാഗത്ത് വനംകൊള്ള പോലെ ഗുരുതരമായ അഴിമതി ആരോപണം മറുഭാഗത്ത് ഇതിനിടയിൽ ചട്ടമ്പിത്തരം പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കണ്ണൂർക്കളരിയിൽ ഇരുവരും ഗുണ്ടകളായിരുന്നു. ആരായിരുന്നു ഏറ്റവും വലിയ ഗുണ്ടയെന്ന കാര്യത്തിലായിരിക്കണം തർക്കം. അത്തരം തർക്കങ്ങൾ സ്വകാര്യമായി തീർത്ത് ഉത്തരവാദിത്തങ്ങളില്‍  ശ്രദ്ധിയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. കെപിസിസി  അധ്യക്ഷനിൽ നിന്ന് ഇത്ര പ്രതീക്ഷിച്ചാൽ മതി. പക്ഷെ മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറി അല്ലെന്ന് ഓർത്താൽ നന്ന്-കൃഷ്ണദാസ് വിരല്‍ ചൂണ്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here