പി കെ വാര്യർ സാറിനെക്കുറിച്ച് ആലോചിക്കുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മകളാണ് മനസ്സിൽ വരുന്നത്.
കോട്ടയ്ക്കൽ ആര്യവൈദ്യശാല വളരെ കുട്ടിക്കാലത്തുതന്നെ എനിക്ക് പരിചിതമാണ്, കാരണം അന്ന് അച്ഛന് അവിടെയായിരുന്നു ജോലി.
എല്ലാ വർഷവും കോട്ടയ്ക്കൽ ഉത്സവകാലത്ത് ഞങ്ങൾ കുട്ടികളും...