ചിത്രരചനാ പഠനത്തിന് അപേക്ഷിക്കാം

 

തിരുവനന്തപുരം: ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം ”നിറച്ചാര്‍ത്ത്” കോഴ്‌സിന്റെ 2024 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഒന്ന് മുതല്‍ ഏഴ് വരെ ജൂനിയര്‍ (ഫീസ്-2500), എട്ടാം ക്ലാസ്സ് മുതലുള്ള സീനിയര്‍ (ഫീസ്-4000) എന്നിങ്ങനെയാണ് ക്ലാസുകള്‍. തിരുവനന്തപുരത്തും അറ•ുളയിലുമായാണ് പുതിയ ബാച്ചുകള്‍. ഏപ്രില്‍, മെയ് മാസങ്ങളിലെ ആഴ്ചതോറുമുള്ള 3 ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് സമയം. ഏപ്രില്‍ മൂന്നിനാണ് തുടക്കം. അപേക്ഷകള്‍ മാര്‍ച്ച് 30 വരെ www.vasthuvidyagurukulam.com വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. ഫോണ്‍ : 0468 – 2319740, 9188089740, 9446134419, 9072556098, 9605046982, 9188593635.

LEAVE A REPLY

Please enter your comment!
Please enter your name here