സുബീറയെ കൊലപ്പെടുത്തിയത് സമ്മതിച്ച് അന്‍വര്‍; പോലീസ് തെളിവെടുപ്പ് തുടരുന്നു

മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയിൽ സുബീറ ഫര്‍ഹത്തിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തെളിവെടുപ്പ് നടത്തുന്നു. ചെങ്കല്‍ ക്വാറിയില്‍ പ്രതിയായ അന്‍വര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് കുഴിച്ചതോടെ സുബീറയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അഴുകിയ നിലയിലുള്ള മൃതദേഹഭാഗങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആണ് പോലീസ് നടത്തുന്നത്.

സുബീറയുടെ വീട്ടില്‍ നിന്ന് നൂറു മീറ്റർ മാത്രം അകലെയുള്ള ചെങ്കൽ ക്വാറിക്ക് അടുത്ത ഭൂമിയിൽ മണ്ണിട്ടു മൂടിയ നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയ്ക്കായി തിരച്ചിൽ നടത്താനും അൻവർ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ സംശയ നിഴലിലുള്ള അന്‍വറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

വെട്ടിച്ചിറയിലെ ഡെന്‍റല്‍ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്തിരുന്ന യുവതിയെ മാർച്ച് 10ന് മുതലാണ് കാണാതായത്. അന്ന് രാവിലെ ഒമ്പത് മണിക്ക് പതിവ് പോലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. എന്നാല്‍ അവിടെ എത്തിയില്ല. ഡോക്ടര്‍ വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോഴാണ് സുബീറ എത്താതിരുന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്ക്കരിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here