റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50 കാരി കൂട്ടബലാത്സംഗത്തിന്നിരയായി. മൂന്നുപേർ ചേർന്നാണ് വിധവയെ കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീയുടെ സ്വകാര്യഭാഗത്ത് പ്രതികൾ ഗുരുതരമായി മുറിവേൽപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഗയയിലെ മെഡിക്കൽ കൊളേജിലേക്ക് സ്ത്രീയെ മാറ്റിയിട്ടുണ്ട്.
.സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഛത്രയിലെ ഹണ്ടർഗഞ്ച് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശൗചാലയത്തിൽ പോകാനായി വീടിന് പുറത്തേക്കിറങ്ങിയ സ്ത്രീയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സംഘം ചേർന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുകയും ചെയ്തു. തുടർന്ന് മൂന്നുപേരും രക്ഷപ്പെടുകയായിരുന്നു. സ്ത്രീയെ കാണാതായതോടെ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലവിൽ ഇവരെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആദ്യം ഹണ്ടർഗഞ്ച് കമ്മ്യൂണിറ്റി സെന്ററിലേക്കും പിന്നീട് ഗയയിലെ അനുഗ്രഹ് നാരായൺ മഗഡ് മെഡിക്കൽ കോളേജിലേക്കും മാറ്റി.