24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണങ്ങള്‍; കോ​വിഡിനു മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ച്​ ബ്ര​സീ​ൽ

റി​യോ ​ഡി ​ജ​നീ​റോ: കോ​വിഡിനു മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ച്​ ബ്ര​സീ​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണമാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്​ ബ്രസീല്‍. 3,37,364 പേ​രാ​ണ്​ ഇ​തു​വ​രെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്.
ആ​ദ്യ​മാ​യാ​ണ്​ ഇ​വി​ടെ ​ഒ​രു​ദി​നം ഇ​ത്ര​യ​ധി​കം മ​ര​ണ​ങ്ങ​ളു​ണ്ടാ​വു​ന്ന​ത്.

ദി​നം​പ്ര​തി 4000ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ മ​ര​ണ​സം​ഖ്യ​യി​ൽ ബ്ര​സീ​ൽ അ​മേ​രി​ക്ക​യെ ക​ട​ത്തി​വെ​ട്ടും. അ​മേ​രി​ക്ക​യേ​ക്കാ​ൾ ജ​ന​സം​ഖ്യ​​ ബ്ര​സീ​ൽ കുറവാണ്​. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി കോ​വി​ഡി​‍െൻറ പ്ര​ത്യേ​ക ത​രം വ​ക​ഭേ​ദ​മാ​ണ്​ ബ്ര​സീ​ലി​ൽ ക​​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി​യി​ൽ അ​മേ​രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ കോ​വി​ഡ്​ വ​ക​ഭേ​ദ​ത്തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണി​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വി​ക​സ​നം അ​പ​ര്യാ​പ്​​ത​മാ​യ ബ്ര​സീ​ലി​ൽ നി​ല​വി​ൽ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​ല്ലാം കോ​വി​ഡ്​ രോ​ഗി​ക​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വാ​ക്​​സി​നേ​ഷ​ൻ വി​ത​ര​ണം രാ​ജ്യ​ത്ത്​ ഫ​ല​പ്ര​ദ​മ​ല്ല. മാ​സ്ക്​ ധ​രി​ക്ക​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പി​ക്ക​ലും മാ​ത്ര​മാ​ണ്​ ​ഈ ​മ​ഹാ​മാ​രി​ക്ക്​ പ​രി​ഹാ​ര​മെ​ന്നും ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നുമാണ് ബ്രസീല്‍ നിലപാട്..

13 മി​ല്യ​ൺ കോ​വി​ഡ്​ രോ​ഗി​ക​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​‍െൻറ ക​ണ​ക്ക്. മാ​ർ​ച്ചി​ൽ മാ​ത്രം 66,570 പേ​ർ മ​രി​ച്ചെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ​ബ്ര​സീ​ലി​ൽ കാ​ണ​പ്പെ​ട്ട കോ​വി​ഡ്​ വ​ക​ഭേ​ദം നി​യ​ന്ത്രി​​ച്ചി​ല്ലെ​ങ്കി​ൽ ഭൂ​മി​യി​ലെ ഒ​രു മ​നു​ഷ്യ​നും സു​ര​ക്ഷി​ത​രാ​യി​രി​ക്കി​ല്ലെ​ന്ന്​ ബ്ര​സീ​ലി​ലെ കോ​വി​ഡ്​ മാ​റ്റം നി​രീ​ക്ഷി​ക്കു​ന്ന ഡോ. ​മി​ഗ്വ​ൽ നി​കോ​ള​ലെ​യ്​​സ്​ ബി.​ബി.​സി​യോ​ട്​ പ​റ​ഞ്ഞു. 92ഓ​ളം കോ​വി​ഡ്​ വ​ക​ഭേ​ദ​ങ്ങ​ളാ​ണ്​ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ പി1 ​എ​ന്ന വൈ​റ​സാ​ണ്​ ഏ​റ്റ​വും അ​പ​ക​ട​കാ​രി.

LEAVE A REPLY

Please enter your comment!
Please enter your name here