തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സരിതയ്ക്ക് വീണ്ടും അറസ്റ്റ്. കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തെ തൊഴിൽ തട്ടിപ്പ് കേസിലാണ് ഇന്നു വീണ്ടും അറസ്റ്റ് വന്നത്. ഈ കേസിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര പൊലീസ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതിയാണ് സരിത. സോളര്‍ തട്ടിപ്പ് കേസില്‍ കോടതി നിലപാട് കടുപ്പിച്ചതോടെയാണ് പൊലീസിന് സരിതയെ അറസ്റ്റ് ചെയ്യേണ്ടിവന്നത്. കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തതോടെ കോടതി സരിതയെ ജയിലിലുമടച്ചു. ഇതോടെയാണ് ഏഴ് മാസമായി സരിതയെ സംരക്ഷിച്ച പൊലീസ് തൊഴില്‍ തട്ടിപ്പ് കേസിലും അറസ്റ്റിന് ഒരുങ്ങിയത്.
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ . ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. 27ന് കേസ് വീണ്ടും പരിഗണിക്കും. കോഴിക്കോട് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല.
കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ കേസ് മാറ്റിവെക്കുകയായിരുന്നു. അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. കേസിൽ പൊലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.