കന്നഡ സീരിയൽ നടി ഷനായ കത്‌വെ കൊലപാതക കേസില്‍ അറസ്റ്റില്‍; കൊന്നത് സ്വന്തം സഹോദരനെ

ബെംഗളൂരു: കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24)കൊലപാതക കേസില്‍ അറസ്റ്റില്‍. പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിലാണ് നടിയും കൂട്ടാളികളും അറസ്റ്റിലായത്. കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേർ ഹുബ്ബള്ളിയിൽ പിടിയിൽ.

നടിയുടെ സഹോദരന്‍ രാകേഷ് കത്‌വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാർവാഡിനു സമീപം വനത്തിൽ നിന്നു കണ്ടെത്തിയിരുന്നു. ഷനായയുടെ കാമുകൻ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിർത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here