കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ വഴങ്ങുന്നു; നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരാഴ്ച സമയം വേണം

ന്യൂഡല്‍ഹി:ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ വഴങ്ങുന്നു. ഐടി ചട്ടങ്ങള്‍ പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് ട്വിറ്റര്‍ അറിയിച്ചു. നടപ്പാക്കാന്‍ ഒരാഴ്ച സമയവും ആവശ്യപ്പെട്ടു. ഐടി ചട്ടങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ ട്വിറ്ററിന് കേന്ദ്രസര്‍ക്കാർ അന്ത്യശാസനം നൽകിയിരുന്നു.

ചട്ടം നടപ്പാക്കിയില്ലെങ്കില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കുന്ന പരിരക്ഷ നഷ്ടമാകുന്നത് അടക്കം കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു. ആദ്യം വഴങ്ങാന്‍ മനസുകാണിക്കാതെ മുന്നോട്ടു പോകുന്ന നിലപാടാണ് ട്വിറ്റര്‍ സ്വീകരിച്ചത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here