മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി. ആര്യന്‍ ഖാനെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടു. മൂന്നുദിവസത്തേക്കാണ് മുംബൈ കോടതി കസ്റ്റഡിയില്‍ വീട്ടത്.
എന്നാൽ ആര്യനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും അടുത്ത തിങ്കളാഴ്ചവരെ ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.സി.ബി ആവശ്യപ്പെട്ടത്.
ആര്യന്റെ സുഹൃത്ത് അര്‍ബാസ് ഖാന്റെ പക്കല്‍ നിന്ന് 6 ഗ്രാം ചരസ് കണ്ടെത്തി. മറ്റൊരു പ്രതി മുന്‍മന്‍ ധമേച്ചയയുടെ പക്കല്‍ നിന്ന് 5 ഗ്രാം ചരസും കണ്ടെടുത്തു. മറ്റ് അഞ്ചു പ്രതികളില്‍ നിന്നായി കൊക്കെയ്നും എം.ഡി.എം.എയും പിടിച്ചെടുത്തു. മറ്റ് പ്രതികളുമായി ആര്യനും അര്‍ബാസിനും ബന്ധമില്ലെന്ന് ഇരുവരുടെയും അഭിഭാഷകര്‍ വാദിച്ചു. രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധം സൂചിപ്പിക്കുന്ന ചാറ്റുകള്‍ ലഭിച്ചുവെന്നും എന്‍.സി.ബി വാദിച്ചു.