തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷ തുടങ്ങി. ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന് പരീക്ഷയാണ് ഇന്ന് നടക്കുന്നത്. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷാ സമയം.2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയെതുന്നത്. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ ഏഴ്, ലക്ഷദ്വീപില്‍ ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന കേന്ദ്രം പി കെ എം എം എച്ച് എസ് എടരിക്കോടാണ്. 2,085 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഈ മാസം 25 വരെയാണ് പരീക്ഷ. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. എസ് എസ് എല്‍ സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണം. എല്ലാവിധ ആശംസകളും നേരുന്നുവെന്നും മന്ത്രി പറഞ്ഞു.