സര്‍ക്കാര്‍ കരാറുകാര്‍ക്ക് പ്രത്യേക വായ്പാ പദ്ധതിയുമായി കെഎഫ്സി; ബില്ലുകൾ ഡിസ്‌കൗണ്ട് ചെയ്തു കൊടുക്കുന്നത് യാതൊരു ഈടും ഇല്ലാതെ; കരാറുകാര്‍ക്ക് ഇതുവരെ വിതരണം ചെയ്തത് 2000 കോടിയോളം രൂപ; പുതിയ പദ്ധതിയായി ഇനി 700 കോടി രൂപ; പുറത്തുള്ള കമ്പനികള്‍ കരാര്‍ നേടുന്നത് അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് എംഡി ടോമിന്‍ തച്ചങ്കരി; വീണ്ടും കയ്യടി നേടി കെഎഫ്സി

തിരുവനന്തപുരം: കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത്. വന്‍കിട കരാറുകള്‍ സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികള്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കിയാണ് കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത് വന്നത്. മൂലധനത്തിന്റെ അഭാവം കാരണമാണ് കേരളത്തിലെ വന്‍കിട കരാറുകള്‍ കരാറുകാര്‍ക്കും കരാര്‍ കമ്പനികള്‍ക്കും കേരളത്തിലെ കരാറുകള്‍ നഷ്ടമാകുന്നത്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ് സി മുന്നോട്ടു വന്നത് എന്ന് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ – സി എം ഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.

സര്‍ക്കാര്‍ കരാറുകാര്‍ക്ക് 700 കോടി രൂപയുടെ വായ്പ പദ്ധതിയാണ് കെഎഫ്സി അവതരിപ്പിക്കുന്നത്. ഈ പദ്ധതിയിൽ ഉള്‍പ്പെടുമ്പോള്‍ കരാറുകാർ സമർപ്പിച്ച ബില്ലുകൾ യാതൊരു ഈടും ഇല്ലാതെ ഡിസ്‌കൗണ്ട് ചെയ്തു കൊടുക്കും. പാർട്ട് ബില്ലുകളും ഫൈനൽ ബില്ലുകളും ഉൾപ്പടെയുള്ളവയാണ് ആണ് ഡിസ്‌കൗണ്ട് ചെയ്യുക. സർക്കാർ പ്രോമിസറി നോട്ട് ആകുന്നതിനു മുൻപ് തന്നെ ബില്ലുകൾ ഡിസ്‌കൗണ്ട് ചെയ്യുന്നത് നിലവിൽ കെ എഫ് സി ക്ക് മാത്രമുള്ള പദ്ധതിയാണെന്നും ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

കെ എഫ് സി കരാറുകാർക്ക് 50 കോടി രൂപ വരെ ഗ്യാരണ്ടി നൽകി വരുന്നു. അഡിഷണൽ പെർഫോമൻസ് ഗ്യാരണ്ടി കെ എഫ് സി ൽ നിന്നും എടുക്കുകയാണെങ്കിൽ ട്രഷറി ഡെപ്പോസിറ്റ് ആവശ്യമില്ല. മാത്രമല്ല ബാങ്കുകളിൽ നിന്നും ഗ്യാരണ്ടി കിട്ടണമെങ്കിൽ, ജാമ്യവസ്തു കൂടാതെ, 10% പണം ഡെപ്പോസിറ്റു ചെയ്യണം. അതായതു 10 കോടി ഗ്യാരണ്ടി വേണമെങ്കിൽ 1 കോടി രൂപ ബാങ്കിൽ സൂക്ഷിക്കണം. ഇതു കരാറുകാർക്ക് വൻ നഷ്ടമാണ്. അതേ സമയം കെ എഫ് സി യിൽ ഗ്യാരണ്ടി എടുക്കുന്നതിനു ക്യാഷ് ഡെപ്പോസിറ്റ് ആവശ്യം ഇല്ല. ഗ്യാരണ്ടിക്ക് ബാങ്കുകളിൽ ഓരോ ക്വാർട്ടറിലും 1% വരെ ഫീ ഈടാക്കുമ്പോൾ, കെ എഫ് സി 0.50% മാത്രമേ ഫീ ഈടാക്കുന്നുള്ളു.

കരാറുകാർക്ക് വർക്കുകൾ ചെയ്യാൻ നൽകി വരുന്ന ‘വർക്ക് എക്സിക്യൂഷൻ’ വായ്പയുടെ കൊളാറ്ററൽ ആവശ്യകത 50 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട്. അത് പോലെ തന്നെ കരാറുകർക്കു അഞ്ച് വർഷത്തേക്കുള്ള ഒരു ലിമിറ്റ് ആയാണ് വായ്പ അനുവദിക്കുന്നത്. ഒരു തവണ എഗ്രിമെന്റ് ഒപ്പിട്ടാൽ മതി. ഈ ലിമിറ്റിനകത്ത് , കരാറുകർക്കുള്ള എല്ലാം സൗകര്യങ്ങളും, അതായതു ഗ്യാരണ്ടി, വർക്ക്‌ ചെയ്യാനുള്ള വായ്പ, ബിൽ ഡിസ്‌കൗണ്ടിങ്, പ്രോമിസ്സറി നോട്ട് ഡിസ്‌കൗണ്ടിങ്, കൂടാതെ മെഷിനറി, വാഹനങ്ങൾ എന്നിവ വാങ്ങാനുള്ള വായ്പയും ലഭിക്കും. ഈ വർഷം 500 ൽ പരം കരാറുകാർക്കായി കെ എഫ് സി 2000 കോടിയുടെ വായ്പകൾ നൽകി കഴിഞ്ഞു. വായ്പകൾക്ക് പുറമെ കരാറുകാർക്ക് ആവശ്യമായ കേപ്പബിലിറ്റി സർട്ടിഫിക്കറ്റ്, ഇൻസോൾവൻസി സർട്ടിഫിക്കറ്റ് എന്നിവയും കുറഞ്ഞ നിരക്കിൽ നൽകി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here