വന്നത് പ്രതീക്ഷിച്ച വിജയം തന്നെ; ജനവിധി ഇടതുസര്‍ക്കാരിന്റെ ഭരണമികവിനുളള അംഗീകാരമെന്നും സിപിഎം

തിരുവനന്തപുരം: ജനവിധി ഇടതുസര്‍ക്കാരിന്റെ ഭരണമികവിനുളള അംഗീകാരമെന്ന് എ.വിജയരാഘവന്‍. വിജയത്തെ വിനയത്തോടെ ഉള്‍ക്കൊളളുന്നു, ജനങ്ങള്‍ അര്‍പിച്ച വിശ്വാസം കാക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രീ പോളും പോസ്റ്റ്‌ പോളും വരുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ വലിയ വിജയം പ്രതീക്ഷിച്ചിരുന്നു. ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തെ അന്വര്‍ത്തമാക്കുന്ന തിരഞ്ഞെടുപ്പ് വിജയമാണ് ഉണ്ടായിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഭരണമികവിന് കേരള ജനത അംഗീകാരം നല്‍കിയിട്ടുണ്ട്. വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട് കീഴടങ്ങില്ലെന്ന ധീരമായ പ്രഖ്യാപനം കൂടിയുണ്ട് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. പ്രധാനമന്ത്രിയും അമിത് ഷായും വന്നു പ്രചരണം നടത്തിയിട്ടും അത് ബിജെപിയെ സഹായിച്ചില്ല. ഇത് ജനങ്ങളുടെ വിജയമാണ്-വിജയരാഘവന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here