കൊച്ചി: മകളുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഭാമ. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ കുറിപ്പ്. മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായെന്നും ഇത് അവൾക്ക് വേണ്ടി സൂക്ഷിച്ച് വയ്ക്കുന്ന അമൂല്യമായ ഓർമയാണെന്നും ഭാമ കുറിക്കുന്നു.
“മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെ എനിക്ക് അനുഭവപ്പെട്ടു. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,” ഭാമ കുറിക്കുന്നു.