എന്റെ ഹൃദയം തകരുന്നു; ഇന്ത്യയെ സഹായിക്കണം; ജോ ബൈഡനോട് പ്രിയങ്കയുടെ അപേക്ഷ

മുംബൈ: കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിച്ചു വീഴവെ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്ക അപേക്ഷ നടത്തിയത്. ട്വീറ്റിലൂടെയായിരുന്നു പ്രിയങ്കയുടെ അപേക്ഷ.

എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് പ്രതിസന്ധി അനുഭവിക്കുകയാണ്, അമേരിക്ക 550 മില്യണിലേറെ വാക്‌സിനുകള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. എന്റെ രാജ്യത്തെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഞങ്ങള്‍ക്ക് വാക്‌സിന്‍ വളരെ പെട്ടന്ന് തന്നെ നല്‍കാമോ- പ്രിയങ്ക ചോദിക്കുന്നു.

പ്രിയങ്കയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. പ്രിയങ്ക ഇന്നാണോ ഉറക്കം ഉണര്‍ന്നതെന്നൊക്കെയാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. മാതൃരാജ്യത്തിന് വേണ്ടി ഇത്രയും ചെയ്തത് തികച്ചും അഭിനന്ദനീയമാണെന്ന് അനുകൂലിക്കുന്നവരും പ്രതികരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here