തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വനിതകള്‍ അവഗണിക്കപ്പെട്ടത്തില്‍ പ്രതിഷേധവുമായി ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. വനിതകൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുന്നതിൽ മൂന്നു മുന്നണികളും പൂർണമായി പരാജയപ്പെട്ടു. പ്രതിഷേധിക്കാന്‍ മുതിര്‍ന്ന ലതികയെപ്പോലുള്ളവരെ നേതാക്കള്‍ അപഹസിക്കുകയാണെന്നും ആനിരാജ പറഞ്ഞു
സി.പി.ഐ ഉള്‍പ്പെടുന്ന ഇടതുമുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഉണ്ടായത്. ലതിക സുഭാഷിനെതിരായ ചെന്നിത്തലയുടെ പരാമർശം സ്ത്രീവിരുദ്ധമാണ്. പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്നുപോലും ആണുങ്ങൾ തീരുമാനിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.