തിരുവനന്തപുരം: മികച്ച സാമൂഹ്യസേവന പ്രവര്‍ത്തനത്തിന് വിസ്മയം ബുക്സ് തൃശൂര്‍ നല്‍കുന്ന വിസ്മയ പുരസ്ക്കാരത്തിനു ജെഎസ്എസ് സംസ്ഥാന അധ്യക്ഷനായ പ്രൊഫ.എ.വി.താമരാക്ഷന്‍ അര്‍ഹനായി. നവംബറില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കും.
1946 നവംബര്‍ 13ന് പുന്നപ്ര വയലാര്‍ തീച്ചൂളയില്‍ പുന്നപ്രയിലാണ് താമരാക്ഷന്‍റെ ജനനം. 1971 ല്‍ എസ്ഡി കോളേജ് അധ്യാപകനായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ നായര്‍ നയിച്ചിരുന്ന ആര്‍എസ്പിയിലെത്തി. വിവിധ പദവികള്‍ വഹിച്ച ശേഷം മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും 1977-ല്‍ എംഎല്‍എയായി. പുന്നപ്ര സമരനായകന്‍ ചന്ദ്രാനന്ദനെ പരാജയപ്പെടുത്തി. മൂന്നു തവണ മാരാരിക്കുളത്ത് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. അതിനു ശേഷം രണ്ടു തവണ ഹരിപ്പാട് മണ്ഡലത്തില്‍ നിന്നും നിന്നും ജയിച്ചു. നിയമസഭ പരിസ്ഥിതി കമ്മറ്റി ചെയര്‍മാനായി. 1999-ല്‍ മികച്ച പാര്‍ലമെന്റെറിയനുള്ള ചാഴിക്കാടന്‍ അവാര്‍ഡിനു അര്‍ഹനായി.
എസ്എന്‍സി ലാവ്‌ലിന്‍ കേസ് ആദ്യമായി നിയമസഭയില്‍ ഉന്നയിച്ചത് താമരാക്ഷനായിരുന്നു. യുഡിഎഫ് ഭരണകാലത്ത് 14 പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാനായി തീരുമാനമെടുത്തപ്പോള്‍ സ്വകാര്യവ്ത്ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ആന്റണി സര്‍ക്കാരിനെക്കൊണ്ട് തീരുമാനം തിരുത്തിച്ചു. ഡോ. കെ.എം. സുകൃത ലത. മക്കളില്‍ അജിത് ഓസ്ട്രേലിയയില്‍ ഒരു കമ്പനി മേധാവി. ഇളയ മകന്‍ അശോക് യുകെയില്‍ ഫോര്‍ഡ് കമ്പനിയില്‍ ഡിസൈന്‍ എഞ്ചിനീയര്‍. കൊവിഡ് കാലത്ത് നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമുണ്ടാക്കി ചരിത്രം സൃഷ്ടിച്ചു.