തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ജനക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്ന പ്രചരണം ചലച്ചിത്ര സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടിയും അടക്കമുള്ള ബിജെപി നേതൃസംഘമാണ് അടൂരിന്റെ വീട്ടില്‍ എത്തിയത്.
ഗൃഹസമ്പര്‍ക്കത്തിന്റെ ഭാഗമായി മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ളാനറ്റിലും എത്തി ഭിന്ന ശേഷി വിദ്യാർത്ഥി കളോടപ്പം സമയം ചിലവഴിച്ചു. നടന്‍ ഇന്ദ്രന്‍സിനെയും ബിജെപി സംഘം വീട്ടിലെത്തി കണ്ടു.