അബുദാബി: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൗദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്.
ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക് അബുദാബിയിൽ എത്തിയാൽ 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാജ്യത്ത് എത്തുന്നവരെ വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയമാക്കും.
അബുദാബി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം മുങ്ങി നില്‍ക്കെ വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് യുഎഇ. സർക്കാർ ഉറപ്പു നല്‍കിയതോടെ അകലുന്നത് വ്യവസായ സംരംഭകരുടെ ആശങ്കയാണ് . മലയാളികളുടേത് അടക്കം നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.
സാമ്പത്തിക രംഗം നേരിട്ട വെല്ലുവിളികൾ തരണം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഒടുവിലത്തേതാണ് ഇത്. സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കു ആക്കം കൂട്ടാനും ഇത് ഉപകരിക്കും.
48 മേഖലകളിൽ...
റിയാദ് : രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൗദി അറേബ്യ. കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൗദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും തുറക്കും.
നിലവിൽ ഇന്ത്യയിൽനിന്നു നേരിട്ടു സാധാരണ വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് അത്യാവശ്യക്കാർ സൗദിയിൽ എത്തുന്നത്. സൗദിയിൽനിന്ന് ഇന്ത്യയിലേക്കു വന്ദേഭാരത് മിഷൻ, ചാർട്ടേഡ് വിമാനങ്ങൾ...
മസ്കത്ത്: വിസാ നിയമം ഒമാന്‍ ശക്തമാക്കുന്നു. ഇനി ആറു 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞ താമസവീസക്കാർക്ക് ആ വീസയിൽ ഒമാനിൽ തിരികെ വരാൻ കഴിയില്ല. ഇവർ പുതിയ വീസയെടുക്കണം.
അതേസമയം, ഓൺലൈൻ വഴി വീസ പുതുക്കാനുള്ള സൗകര്യം നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു. വ്യോമഗതാഗതം സാധാരണ നിലയിലായതിനാലാണ് ഇളവുകൾ ഒഴിവാക്കിയത്.
ദോഹ: ഖത്തറിനുളള വ്യോമ വിലക്കു ബഹ്റൈനും നീക്കി. സൗദി അറേബ്യ, യുഎഇ രാജ്യങ്ങൾക്കു പിന്നാലെ ബഹ്‌റൈനും ഖത്തറിനുള്ള വിലക്ക് നീക്കിയത്. ശനിയാഴ്ച യുഎഇയും വ്യോമപാത തുറന്നെങ്കിലും വിമാനസർവീസ് ആരംഭിച്ചിട്ടില്ല.
അതേസമയം, മൂന്നരവർഷത്തിനു ശേഷം ഖത്തർ – സൗദി വിമാനങ്ങൾ ഇന്നലെ പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ ഈജിപ്ത് വിമാനങ്ങളും സർവീസ് തുടങ്ങും. 2017 ജൂൺ 5നു ഖത്തറിനെതിരെ സൗദി,യുഎഇ,ബഹ്റൈൻ,ഈജിപ്ത് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം കഴിഞ്ഞയാഴ്ചയാണു പിൻവലിച്ചത്.
അബുദാബി: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൗദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്.
ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക്...
അബുദാബി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം മുങ്ങി നില്‍ക്കെ വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് യുഎഇ. സർക്കാർ ഉറപ്പു നല്‍കിയതോടെ അകലുന്നത് വ്യവസായ സംരംഭകരുടെ ആശങ്കയാണ് . മലയാളികളുടേത് അടക്കം...
റിയാദ് : രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൗദി അറേബ്യ. കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൗദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും...
മസ്കത്ത്: വിസാ നിയമം ഒമാന്‍ ശക്തമാക്കുന്നു. ഇനി ആറു 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞ താമസവീസക്കാർക്ക് ആ വീസയിൽ ഒമാനിൽ തിരികെ വരാൻ കഴിയില്ല. ഇവർ പുതിയ വീസയെടുക്കണം.
അതേസമയം, ഓൺലൈൻ വഴി...
ദോഹ: ഖത്തറിനുളള വ്യോമ വിലക്കു ബഹ്റൈനും നീക്കി. സൗദി അറേബ്യ, യുഎഇ രാജ്യങ്ങൾക്കു പിന്നാലെ ബഹ്‌റൈനും ഖത്തറിനുള്ള വിലക്ക് നീക്കിയത്. ശനിയാഴ്ച യുഎഇയും വ്യോമപാത തുറന്നെങ്കിലും വിമാനസർവീസ് ആരംഭിച്ചിട്ടില്ല.
അതേസമയം, മൂന്നരവർഷത്തിനു ശേഷം ഖത്തർ...