തിരുവനന്തപുരം: നഗരവികസനത്തിന്റെ പേരില്‍ പിടിപി നഗറിലെ പുരാതന വൃക്ഷങ്ങളുടെ കടയ്ക്കല്‍ മഴു വീഴുന്നു. ഇതുവരെ തണല്‍ വീഴ്ത്തിയ അന്‍പതോളം മരങ്ങളാണ് മഴുവിന്റെ ഭീഷണിയില്‍ തുടരുന്നത്. രണ്ടു ദിവസം മുന്‍പ് തുടങ്ങിയ മരം മുറിയില്‍ ഒരു വന്‍ ആഞ്ഞിലി മരം നിലം പൊത്തിക്കഴിഞ്ഞു.
പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് ആണ് മരം മുറിയ്ക്ക് കുട പിടിക്കുന്നത്. മരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കിയോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നു. ഇന്നു മരംമുറിയ്ക്ക് എതിരെ വൃക്ഷ സ്നേഹികള്‍ ട്രീ വാക്ക് സംഘടിപ്പിച്ചിട്ടുണ്ട്. മരുതൻകുഴി -പിടിപി റോഡിലെ നഷ്ടമായ മരങ്ങളുടെ ചുവട്ടിൽ റീത്തു വെച്ച്, മരങ്ങളോട് യാത്ര ചൊല്ലിയാണ് ട്രീ വാക്ക് നടത്തുന്നത്.