ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ ഇന്ത്യ വൈദ്യുതി പ്രതിസന്ധിയിലേക്ക്. പഞ്ചാബിലും യുപിയിലും രാജസ്ഥാനിലും പവര്‍കട്ട് പ്രഖ്യാപിച്ചിരിക്കെ ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കയിട്ടുണ്ട്. താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും പവർകട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകി. കൽക്കരി വിതരണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.
കഴിഞ്ഞമാസം ഉത്തരേന്ത്യയില്‍ ഉണ്ടായ കനത്തമഴ കല്‍ക്കരിയുടെ ആഭ്യന്തര ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചു. താപനിലയങ്ങള്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതായതിനാല്‍ കല്‍ക്കരി ക്ഷാമം വൈദ്യുതോല്പദനത്തെ കാര്യമായി ബാധിക്കുകയായിരുന്നു. കല്‍ക്കരി സ്റ്റോക്ക് ഏറെക്കുറെ തീര്‍ന്ന കാര്യം സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം കൽക്കരി ക്ഷാമം ( കേരളത്തെയും ബാധിച്ചു. സംസ്ഥാനത്തും പവര്‍കട്ട് വേണ്ടിവരുമെന്ന് പവർകട്ട് വൈദ്യുതി വകുപ്പ് ( മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്‍റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ പവർ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോർഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാൽ കേരളത്തില്‍ വലിയ തോതിൽ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാൽ അടുത്ത വേനൽക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടർന്നാൽ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിവരം. വ്യവസായ മേഖലയ്ക്ക് പ്രശ്നങ്ങളില്ലാത്ത രീതിയിലാകും പവർകട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.