ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കും; എന്‍.പ്രശാന്ത് തന്റെ വകുപ്പല്ല; കമ്പനി വ്യാജമാണെന്ന് മുരളീധരനെ അറിയിച്ചു കാണുമെന്നും ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മത്സ്യ ബന്ധനകരാറുമായി ബന്ധപ്പെട്ടു ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോട് മന്ത്രി ക്ഷുഭിതനായി. ബ്ലാക് മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍.പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട. തന്റെ വകുപ്പല്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഇഎംസിസി വ്യാജസ്ഥാപനമെന്ന് ആരും അറിയിച്ചിട്ടില്ല, വി. മുരളീധരനെ അറിയിച്ചുകാണുമെന്നും മന്ത്രി പറഞ്ഞു.

ഇഎംസിസി വ്യാജസ്ഥാപനം എന്ന് അറിഞ്ഞിട്ടും കരാറില്‍ ഏര്‍പ്പെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചിരുന്നു‍. സ്ഥിരം ഓഫീസ് പോലും ഇല്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചതാണ്. ‌മല്‍സ്യത്തൊഴിലാളികളെ പിന്നില്‍ നിന്ന് കുത്തിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here