കയറ്റുമതിയില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഏപ്രിലിൽ ആദ്യവാരം നേടിയത് 680 കോടി ഡോളര്‍

കൊച്ചി: കയറ്റുമതിയിൽ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത് എൻജിനിയറിംഗ്, ജെം ആൻഡ് ജുവലറി, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയാണ്. കഴിഞ്ഞമാസം എക്കാലത്തെയും ഉയർന്ന പ്രതിമാസ വരുമാനം കൊയ്‌ത കയറ്റുമതിരംഗം, ഏപ്രിലിൽ ആദ്യ ആഴ്‌ചയിൽ നേടിയത് 680 കോടി ഡോളറാണ്.

കൊവിഡിനെതിരായി കർശന ലോക്ക്ഡൗൺ പ്രാബല്യത്തിലുണ്ടായിരുന്ന 2020 ഏപ്രിലിന്റെ ആദ്യവാരത്തിൽ കയറ്റുമതി വരുമാനം 170 കോടി ഡോളർ മാത്രമായിരുന്നു. 2019 ഏപ്രിലിലെ ആദ്യവാരത്തിലെ 630 കോടി ഡോളറിനെ അപേക്ഷിച്ച് എട്ട് ശതമാനം അധികവുമാണ് ഇക്കുറി വരുമാനം.

കഴിഞ്ഞവാരം ഇറക്കുമതിയിലും വർദ്ധനയുണ്ട്. 280 കോടി ഡോളറിൽ നിന്ന് 970 കോടി ഡോളറിലേക്കാണ് ഇറക്കുമതിച്ചെലവ് കൂടിയതെന്ന് വാണിജ്യ മന്ത്രാലയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഏപ്രിലിൽ ലോക്ക്ഡൗൺ മൂലം ക്രൂഡ‌ോയിൽ ഇറക്കുമതി നിർജീവമായിരുന്നു. ഇത്തവണ ക്രൂഡ് ഇറക്കുമതിയിൽ വൻ കുതിച്ചുകയറ്റമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here