സ്വര്‍ണ്ണക്കടത്ത്-ഡോളര്‍കടത്ത് കേസില്‍ കേന്ദ്രത്തിന്റെത് സിപിഎമ്മിന് സഹായകരമായ നയം; ബിജെപി കേരളഘടകത്തിന്റെ നീക്കങ്ങള്‍ സംശയാസ്പദമെന്നും എ.വി.താമരാക്ഷന്‍.

0
249

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് -ഡോളര്‍ കടത്ത് കേസില്‍  സിപിഎമ്മിന് സഹായകരമായ നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്നു ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ ഈ കേസുകളിലെ  കേന്ദ്ര ഏജന്‍സികളുടെ മൗനവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് താമരാക്ഷന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തു കേസില്‍ സംശയാസ്പദമായ നീക്കങ്ങള്‍ നടത്തുന്ന ബിജെപി കേരള ഘടകം പിരിച്ചുവിടുകയാണ് വേണ്ടത്. കോണ്‍ഗ്രസ് മുക്തഭാരതം നടപ്പിലാക്കണമെന്ന ലക്ഷ്യമാണ്‌ ബിജെപി കേന്ദ്ര നേതൃത്വത്തിനു ഉള്ളത് എന്നതിനാല്‍ അവര്‍ കേരളത്തിലെ രാഷ്ട്രീയ അവസ്ഥയില്‍ സിപിഎമ്മിന് ഒപ്പം നില്‍ക്കുകയാണ്.

2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രൂപീകരിച്ചതുപോലുള്ള കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികളുടെ മതേതര സഖ്യം വന്നാല്‍ മാത്രമേ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കാന്‍ കഴിയൂ. കേന്ദ്രം ലക്‌ഷ്യം വയ്ക്കുന്നത് മതേതര വോട്ടുകളിലെ ഭിന്നതയാണ്. ഇതിനു സഹായകരമായ നയമാണ്  കേരള ഘടകത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിപിഎം കൈക്കൊണ്ടിട്ടുള്ളത്.

ലാവ്‌ലിന്‍ കേസ് ലക്ഷ്യമിട്ടുള്ള നയരൂപീകരണമാണ് കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയിട്ടുള്ള മൂന്നാം മുന്നണിയിലൂടെ സിപിഎം ലക്‌ഷ്യം വയ്ക്കുന്നത്. ഇത് കേന്ദ്രത്തില്‍ ബിജെപിയെ സഹായിക്കുന്ന നയമാണെന്നതിന് ഒരു സംശയവുമില്ലെന്നും താമരാക്ഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here