സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നീക്കം സംശയാസ്പദം; സ്വപ്ന സുരേഷിന് നേരിട്ട് വന്നു കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിക്കണമെന്ന് താമരാക്ഷന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വന്നു കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമയം അനുവദിക്കണമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ടു സത്യം ബോധ്യപ്പെടുത്താന്‍ അവസരം നല്‍കണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ്  പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ സ്വപ്ന ആവശ്യപ്പെടുന്നത്.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും   നടത്തിയ അന്വേഷണം എങ്ങും എത്തിയിട്ടില്ല. അത് തന്നെ സംശയാസ്പദമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആയതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെക്കുറിച്ചും ഈ കാര്യത്തില്‍  സംശയം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായിയുടെയും കുടുംബത്തിന്റെയും പേര്‍ക്കാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് എന്നതും അതിപ്രാധാന്യമാണ്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയില്‍  സ്വപ്നയുടെ കത്തിന് പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സത്യം ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് അവസരമൊരുക്കുകയുമാണ്‌ വേണ്ടത്. അതിനാല്‍ തന്നെ വന്നു കാണാനുള്ള അവസരം സ്വപ്ന സുരേഷിന് നല്‍കണമെന്ന് താമരാക്ഷന്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here