ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണം വര്‍ധിപ്പിക്കുന്നതിനും റഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ബജറ്റില്‍ 20,000 കോടി രൂപ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും മൂലധന സമാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 20,000 കോടി രൂപ അനുവദിച്ചിരുന്നു.
2019-20 കാലയളവില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപയാണ് നല്‍കിയിരുന്നത്. ഇതിന് സമാനമായാണ് ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിനും മറ്റുമായി 2021-22 ബജറ്റിലും 20,000 കോടി രൂപ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിട്ടുള്ളത്.