‘ഗുരു സമക്ഷത്തില്‍’ അനുഭവം

സദ്ഗുരു ജഗ്ഗി വാസുദേവ് ആത്മീയതയുടെ പുതിയ വാതായനങ്ങള്‍ ആണ് തുറന്നിടുന്നത്. പുതിയ ജീവ ചൈതന്യം പകര്‍ന്നു നല്‍കുന്നതിനാല്‍ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ സ്വാധീനം അനുദിനം വര്‍ദ്ധിച്ചു വരുകയാണ്. ഈ ഘട്ടത്തില്‍ തന്നെയാണ് സദ്ഗുരു ജഗ്ഗി വാസുദേവിലേക്കുള്ള യാത്ര അനുഭവമായി കുറിച്ച് പി.റോഷിന്റെ ഗുരുസമക്ഷത്തില്‍ പുസ്തകമായി പുറത്ത് വരുന്നത്.

സദ്‌ഗുരു ഒരു വാതായനമാകുമ്പോള്‍ ജന്മനിയോഗം പോലെ അദ്ദേഹത്തിലേക്ക് അടുത്തതിനെക്കുറിച്ചും അനുഭവങ്ങളുമാണ് റോഷിന്‍ ഗുരുസമക്ഷത്തില്‍ പുസ്തകമായി പുറത്ത് വരുന്നത്. ഗുരുവിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുരുവിലേക്കുള്ള മാര്‍ഗമാകുകയാണ് ഗുരുസമക്ഷം. പരിവര്‍ത്തനപ്പെട്ട ജീവിതത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നതാണ് പുസ്തകമെന്ന് അവതാരികയില്‍ ജോണ്‍ മണ്ണാറത്തറ കുറിക്കുന്നു. കോഴിക്കോട് സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here