തിരുവനന്തപുരം: കൊവിഡ് നിയന്ത്രിക്കാന്‍ കെകെ ശൈലജ ടീച്ചർ തിരിച്ചു വരണമെന്ന് നടന്‍ ഹരീഷ് പേരടി. സംസ്ഥാനത്തെ കൊവിഡ് നിരക്ക് ക്രമാതീതമായി വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് അഭിപ്രായപ്രകടനം നടത്തിയത്.
സ്കൂള്‍ പിന്നിലാണെന്നും വിജയം തിരിച്ചു പിടിക്കണമെന്നുമാണ് ഹരീഷ് ആവശ്യപ്പെടുന്നത്.
ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.’
ടീച്ചർ നിങ്ങൾ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി…മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി…ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്…നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്കൂളിനെ സ്നേഹിക്കുന്ന ഒരു വിദ്യാർത്ഥി’